ഒറ്റയാന്‍
ഉണ്ടോരുകാടതിലോടിനടക്കും
ഒറ്റക്കിന്നിത് ഇരവും പകലും
കൂവി വിളിച്ചും ചവിട്ടി മെതിച്ചും
കാട് വിറപ്പിക്കും ഞാനൊരൊറ്റയാന്‍
കാടിന്‍ നൊമ്പരമറിയും ഞാനൊരു
കാപാലികരെ കൊന്നു മുടിക്കും
കൊമ്പില്‍ കോര്‍ത്തൊരു നടനം ചെയ്യും
കാലമറിയും ഞാനൊരൊറ്റയാന്‍
കണ്ടാലോടിയൊളിക്കും ജീവികള്‍
കണ്ടില്ലേലും ഞെട്ടി വിറക്കും
എല്ലാം കേള്‍ക്കും എല്ലാം കാണും
മണ്ണിന്‍ മനമറിയും ഞാനൊരൊറ്റയാന്‍
തേടി നടന്നൊരു സിംഹക്കൂട്ടം
തേടി നടന്നൊരു സിംഹക്കൂട്ടം
മസ്തകമൊന്നതിലുന്നം വെച്ച്
പിളര്‍ന്നു തിന്നതിലാഹ്ലാദിക്കാന്‍.
ഭയമില്ലെനിക്ക് ഞാനൊരൊറ്റയാന്‍
കാടും പുഴയും മലയോരങ്ങളും
കൂട്ടായുണ്ടിന്നകവും പുറവും
എന്കിലുമോന്നും കൂട്ടാക്കാതെ
നടന്നു നീങ്ങും ഞാനൊരൊറ്റയാന്‍
തീതുപ്പും കുഴലാലൊരു കൂട്ടര്‍
എന്നെക്കൊല്ലാന്‍ തേടി നടന്നു
കഴിവില്ലവര്‍ക്കതിനീയൊരു ജന്മം
പതറുകയില്ല ഞാനൊരൊറ്റയാന്‍
കൂട്ടില്ലെന്നെക്കൂടെ നടക്കാന്‍
അഹമദമൊഴുകും കരിവീരന്മാര്‍
എന്നാലിന്നവരെന്നെക്കണ്ടാല്‍
വിറകൊള്ളും; ഞാനൊരൊറ്റയാന്‍
കണ്ടില്ലാരും എന്നുള്ളത്തില്‍
പൂത്തുവിടര്‍ന്നൊരു കരുണാപുഷ്പം
സ്നേഹത്തിന്‍ നറുഗന്ധം തൂകി
സത്യമാകും ഞാനൊരൊറ്റയാന്‍
ഒറ്റക്കിന്നീ കാട്ടില്‍ പാര്‍ത്തും
കണ്ണുതുറന്നത് കണ്ടു നടന്നും
ഒന്നോടും ചേരാതെ മദിച്ചും
ജ്നാനമാകും ഞാനൊരൊറ്റയാന്‍
സര്‍വ്വമടക്കി ഭരിച്ചു നടന്നും
സര്‍വ്വമടങ്ങി സുഖിച്ചു നടന്നും
ഉണ്മയൊന്നായ് തെളിവായ് നിറവായ്
ആനന്ദമാകും ഞാനൊരൊറ്റയാന്‍
Comments