Skip to main content

Posts

Featured

ആലിൻചുവട്

വേനലിൻ്റെ കനത്ത ചൂട് അസഹനീയമായി കൂടി വരുമ്പോൾ തടാകമോ, കുളക്കരയോ, കടൽത്തീരമോ വൈകുന്നേരങ്ങളിൽ കുളിർപ്പിക്കുന്ന കാറ്റു നല്കും. തളിയമ്പലത്തിൻ്റെ അടുത്തുള്ള കുളക്കരയിലെ ആലിൻചുവട്ടിൽ ദലമർമ്മരവും ജലമർമ്മരവും കേട്ടിരിക്കാം. ദീർഘനാൾ സാമൂഹികവിരുദ്ധരുടെ താവളമായി വൃത്തിഹീനമായിരുന്ന ഈ സ്ഥലം ഇന്നു വൃത്തിയുള്ളതും ധാരാളം പേർക്ക് സ്വസ്ഥമായി ഇരിക്കാവുന്നതുമായ ഇടമായി മാറിയിട്ടുണ്ട്. വരുന്നവരിൽ കുട്ടികളും ചെറുപ്പക്കാരും മുതിർന്നവരുമുണ്ടാകും. ചിലർ നിത്യസന്ദർശകർ, ചിലർ നിത്യസല്ലാപകർ, ചിലർ നേരമ്പോക്കുകാർ, ചിലർ ചർച്ചക്കാർ ചിലരോ വഴിപോക്കർ. അവിടെ ആലിൻ ചുവടാണ് എനിക്കിരിക്കാൻ ഏറെയിഷ്ടം. പണ്ട് അവിടെ ഒരു സന്ന്യാസി ഇരിന്നിരുന്നത്രേ! ആക്രി പെറുക്കി വില്ക്കുന്ന എഴുപതു വയസ്സുകാരൻ നടരാജൻ ഒരു ദിവസം എൻ്റെയടുത്തിരുന്നു പറഞ്ഞതാണ്. പഴയ തളിയെക്കുറിച്ചും അയാൾ പറഞ്ഞു. മദ്യപാനികളും, ലഹരിസേവകരും, വേശ്യകളും സ്വച്ഛന്ദം വിഹരിച്ച തളി. കുളത്തിൽ കുറേ പേർ മരിച്ചിട്ടുണ്ടത്രേ! കുളത്തിനു സമീപം പണ്ട് ഒരു ചായക്കട ഉണ്ടായിരുന്നുവെന്നും അവിടെ ഒരു സ്ത്രീയെ ഒരാൾ കുത്തിക്കൊന്നുവെന്നും നടരാജൻ പറഞ്ഞു. ഇപ്പോൾ ഇതൊന്നും അവിടെയില്ല. ആലിൻചുവട്ടിൽ ഇരിക

Latest Posts

മണികര്‍ണ്ണികയിലെ മണ്‍ചിരാതുകള്‍

The girl in despair

I am that child

തത്ത്വമസി

20 കൊല്ലം മുൻപ് .

ആത്മദീപം

മഴ!

ചതുരഗിരി - സിദ്ധഭൂമിയിലേക്കൊരു തീര്‍ത്ഥാടനം

ആത്മവിലാസം

മേഘരാഗം