യാത്ര തുടങ്ങുവാന്‍ നേരമായി



മരണമേ നീയെന്നെ പുല്കിടും നേരമേതന്നോര്‍ത്തു ഞാന്‍ കിടന്നു
ഇമകളടഞ്ഞിട്ടും  അടയാത്ത മനക്കണ്ണില്‍ നിന്നെ ഞാന്‍ തിരഞ്ഞു
സുഷുപ്തിതന്‍ കൈകളില്‍ വീണിടും മുന്‍പിന്നു നിന്നെ തലോടുവാന്‍ കൊതിച്ചു
അരികത്തിരുന്നു നീ നെഞ്ചില്‍ മെനഞ്ഞോരു സപ്തതാളങ്ങളില്‍ ആദ്യം-
മാത്രയും പിന്നോടുവില്‍ അമാത്രയും ആകുവാന്‍ ഞാന്‍  കൊതിച്ചു
അഗ്നിജ്വാലകള്‍ എരിച്ചിടും ദേഹമുക്തമാകുവാന്‍ ബോധമാം ഞാന്‍ കൊതിച്ചു
കര്‍മ്മഭാരങ്ങള്‍ ഇറക്കിവെച്ചുടന്‍ യാത്ര തുടങ്ങുവാന്‍ നേരമായി, ഇതാ നേരമായി.




Comments

A R S said…
neram 6:23 aayi ...neram 0 aakumbo poyal mathi :D
Chakkiar said…
hari...മിസ്റ്റേക്‌ ആവല്ലെ!!!

നിങ്ങളാണോ "time keeper"??
ചങ്ങാതി... ഇവിടെ പുഷ്പ്പിക്കുന്ന ഓരൊ പൂവിനും...ജനിക്കുന്ന ഓരോ പ്രാണനും കൃത്യമായ ഒരു ജീവ രേഖയുണ്ട്.... അതിനെ തിരച്ചറിയാന്‍ ഓരോ പ്രാണനും കഴിവുകളും ഒരുപോലെയാണ്... എന്നാല്‍ സ്വാര്‍ത്ഥയും സ്വേച്ഛാധിപത്യവും ബോധത്തെ ഭരിക്കുന്ന ഇന്നുകളില്‍... ആത്മ ബോധം ശാരീരിക ബോധത്തിന് അടിമയാവുന്നതോടെ പലതും നമ്മള്‍ മറക്കുന്നു...
വെറും വാടക വീടായ ശരീരത്തിനെ പ്രായവും പായ്യാരവും പണക്കൊതിയും ബാധിക്കുന്നു.... താമസകാരനെ ചെറിയതോതില്‍ വീടിന്‍റെ ദുഷിച്ച അന്തരീക്ഷം ബാധിച്ചാലും.... ദിനവുമുള്ള/ഓരോ നിമിഷവുമുള്ള(?) ജനനമരണത്തിലൂടെ നമ്മള്‍/ഓരോ പ്രാണനും നിര്‍ദ്ദിഷ്ട ലക്ഷ്യത്തിലേക്ക് ചരിച്ചുകോണ്ടിരിക്കുന്നു...
അതിനെ കണികക്കുപോലും മാറ്റാന്‍ ഏതെങ്കിലും പ്രാണിക്കാവുമോ?
"യാത്ര തുടങ്ങുവാന്‍ നേരമായി"
അതിവേഗത്തില്‍/അനിയന്ത്രിതമായി സഞ്ചരിക്കുന്ന വാഹനത്തിലിരുന്ന് യാത്രകാരന്‍ സ്വന്തം കൈയിലെ വാച്ചിന്‍റെ സൂചി തിരിച്ചിട്ട് എന്ത്കാര്യം??


tintu mon:
time pass (നേരംപോക്ക്)