വിദ്യാര്‍ത്ഥികള്‍ കലാപകാരികളാകുമ്പോള്‍
ഈ അടുത്ത ഇടയായി ചില വിദ്യാര്‍ത്ഥികള്‍ അക്രമവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് . കലാലയങ്ങളില്‍ പുസ്തകവുമായി വരേണ്ടവര്‍ ബോംബും കല്ലും വാളുമായി തെരുവിലെക്കിറങ്ങുന്നു. സമൂഹത്തില്‍ പ്രത്യേകിച്ചും വിദ്യാഭ്യാസ മേഖലയില്‍ ഉള്ള പ്രതിസന്ധികളെ ക്രിയാത്മകമായി സമീപിക്കുന്നതിനു പകരം ഇവര്‍ തെരുവില്‍ ഇറങ്ങിയാല്‍ എന്ത് പ്രയോജനം? തങ്ങളുടെ കൃത്യനിര്‍വഹണം നടത്തുന്ന പോലീസുകാരെ കല്ലെറിഞ്ഞും ആക്രമിച്ചും ഇവര്‍ എന്ത് നേടാന്‍? ഇനി ഇവരെ സംരക്ഷിക്കും എന്ന് ഇവര്‍ തെറ്റിദ്ധരിക്കുന്ന ഇവരുടെ നേതാക്കന്മാര്‍ വീടുകളില്‍ സുഖനിദ്ര കൊള്ളുകയും ചെയ്യുന്നു. പാവം ഈ വിദ്യാര്‍ഥികള്‍ തല്ലും ചവിട്ടും കൊണ്ട് വഴിയരികില്‍ വീണു പിടയുന്നു. വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ അക്രമ പരമ്പരകള്‍. വിദ്യാര്‍ത്ഥികള്‍കൊപ്പം അക്രമത്തിനു ഗുണ്ടകളും ഉണ്ടത്രെ . കലാലയത്തില്‍ പഠന അന്തരീക്ഷം ഉണ്ടാക്കുന്നതിനു പകരം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ഈ അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ വേണ്ട നടപടികളും എടുക്കുന്നില്ല. ഓരോ കലാലയത്തിനു ചുറ്റും ഒരു ഗുണ്ടാ വലയം ഉണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. വിദ്യാര്‍ത്ഥികളെ നന്മയും സ്നേഹവും പഠിപ്പിക്കാന്‍ ആണോ അവരുടെ നേതാക്കന്മാര്‍ ഈ ഗുണ്ടകളെ ഉപയോഗിക്കുന്നത്? പകലന്തിയോളം കഷ്ടപ്പെട്ട് മക്കളെ കലാലയത്തില്‍ അയക്കുന്ന മാതാപിതാക്കന്മാര്‍ക്ക് കണ്ണീരു മാത്രം ബാക്കി. കോഴ്സ് പൂര്‍ത്തിയാക്കാതെ പല വിദ്യാര്‍ത്ഥികളും വികലാന്ഗന്‍മാരായി മാറുന്നു. ഇവരുടെ സംരക്ഷണം ഏറ്റെടുക്കാന്‍ ഒരു രാഷ്ട്രീയക്കാരനും വരികയുമില്ല. അതുകൊണ്ട് പ്രിയ സുഹൃത്തുക്കളെ നിങ്ങള്‍ ആര്‍ക്കു വേണ്ടിയാണോ കല്ലെടുക്കുന്നത് അവര്‍ നിങ്ങളെ ഒരിക്കല്‍ തള്ളിപ്പറയും. അതോര്‍മ്മയിരിക്കട്ടെ !!!
Comments