കാപാലികരെ നിങ്ങള്‍ക്കൊരു മുന്നറിയിപ്പ്
ഭാരത മാതാവിന്റെ നെഞ്ചില്‍ അഴിമതിയുടെ വാള്‍ കൊണ്ട് വെട്ടി മുറിവേല്പിച്ച കാപാലികരെ നിങ്ങള്‍ക്കൊരു മുന്നറിയിപ്പ് . സ്തന്യം തന്നു വളര്‍ത്തിയ അമ്മയെ പുറംകാലിനു തൊഴിക്കുമ്പോള്‍ നെഞ്ചിലെ മാതൃത്വം പിടയുന്നത് കാണാന്‍ നിങ്ങള്‍ക്കാവില്ല. സ്നേഹം തന്ന ഭാരതാംബയെ ചവിട്ടിക്കൂട്ടി പണക്കൊതിയന്മാരായ ചെന്നായക്കൂട്ടത്തിലേക്ക് വലിച്ചെറിയുമ്പോള്‍ ഓര്‍ക്കുക നീ നില്‍ക്കുന്ന മണ്ണിന്റെ ബലം ചോര്‍ന്നു പോയിരിക്കുന്നു. നിന്റെ കാലുകള്‍ ഇടറും. നീ പിടഞ്ഞു വീഴും . നിന്റെ കണ്ണുകളില്‍ അന്ധത പടരും. നിന്റെ ഉള്ളം തീക്കനലില്‍ പൊരിയും. പണം വാരിയ നിന്റെ കൈകള്‍ തളര്‍ന്നു പോകും. നിന്റെ നാവിടറും. നിന്റെ നെഞ്ച് പിളര്‍ക്കാന്‍ ഭാരത്തിന്റെ ചുണക്കുട്ടികള്‍ ഉയര്‍ത്തെഴുന്നെല്‍ക്കും. ആ കോപാഗ്നിയില്‍ വെന്തു വെണ്ണീര്‍ ആകുമ്പോള്‍ നിന്റെ ഉരുകിയ മനസ്സ് നിന്നെ അപരാധി എന്ന് വിളിക്കും. നിന്റെ മനസാക്ഷി എന്ന ന്യായാധിപന്‍ നിന്നെ തൂക്കിലെറ്റുമ്പോള്‍ നിന്റെ മുഖം മൂടാന്‍ അഴിമതിയുടെ കറുത്ത തുണി കാണില്ല അത് ചീന്തപ്പെട്ടിരിക്കും.
Comments