ഒരു രാത്രി ഇങ്ങനെയായിരുന്നു
നെഞ്ച് പിടക്കുന്നു കണ്ണിന്റെ ഇമകള്‍ തുടിക്കുന്നു ; മരണത്തിന്റെ കാവല്‍ക്കാര്‍ വാതിലില്‍ വന്നു മുട്ടിയത് പോലെ . ശ്വാസനാളം ആരോ പിടിച്ചു വലിച്ചപോലെ എന്റെ ചിന്തകള്‍ ഞെരുങ്ങി കണ്ണുനീരിനു പുറത്തു വരാന്‍ കഴിയാതിരുന്നു. ശബ്ദം ഇടറിപ്പോയി. കനവിന്റെ കാവല്‍ മേഘം ഇരുണ്ടുപോയത്‌പോലെ. കാല്‍പ്പാദങ്ങള്‍ വരിഞ്ഞു നുറുങ്ങി ; ആരോ എന്നെ പിടിച്ചു കൊണ്ട് പോകാന്‍ വന്നോ അറിയില്ല . എങ്കിലും ഞാന്‍ ഉറങ്ങി . നിശബ്ദതയുടെ കടലിലെ സ്നേഹതോണിയില്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ . ഉണര്‍ന്നപ്പോള്‍ നിര്‍വികാരതയുടെ ലേപനം പുരട്ടിയപോലെ ആയിരുന്നു. എങ്കിലും ശാന്തം. പുറത്തു മഴ പെയ്തു തോര്‍ന്നിരുന്നു.
Comments