സെക്കുലറിസം അഥവാ കപട മതേതരത്വം

ടി വി ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ എല്ലാം തന്നെ ഉപയോഗിക്കപെടുന്ന വാക്കാണ്‌ മതേതരത്വം. ബുദ്ധിജീവികള്‍ എന്ന് വിളിക്കപെടുന്നവര്‍ ഘോരഘോരം പ്രസന്ഗിക്കുമ്പോള്‍ ഉപയോഗിക്കുന്ന നിര്‍ജീവമായ ഒരു വാക്ക് . ആ വാക്കിന്റെ വ്യാപ്തിയും ആഴവും  അറിയാന്‍ ഒരു സാധാരണ ഭാരതീയന് ഇന്ന് കഴിവില്ല. മതമില്ലായ്മയാണോ മതേതരത്വം? മതമില്ലാത്ത ജീവനും ജീവനില്ലാത്ത മതവും സൃഷ്ടിക്കുവാന്‍ വെമ്പുന്നവര്‍ ഇന്ന് നമ്മുടെ കൊച്ചു കേരളത്തിലും ധാരാളമായുണ്ട് . ഭരണഘടന എന്നാ തിരുത്തപെടേണ്ട സംഹിതയുടെ കൂട്ട് പിടിച്ചാണ് ഇവര്‍ വാദിക്കുന്നത്. ഏതു മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യവും മത ഇതരത്വവും ഒന്നാണോ? മതം എന്ന പേരില്‍ നിര്‍വചിക്കപെട്ടിരിക്കുന്നത് ഈശ്വര സങ്കല്പ്പമുള്ള തത്വങ്ങളെയാണോ? ഇനി ഈശ്വര നിഷേധകങ്ങള്‍ ആയ തത്വങ്ങള്‍ മതത്തിന്റെ പരിധിയില്‍ വരില്ലേ? നിരീശ്വരവാദം എന്നതും ഒരു മതം തന്നെയാണ്. മതം വേണ്ട എന്ന് വാദിക്കുന്നവര്‍ നിരീശ്വരവാദം എന്ന മതത്തെ സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ഒരു മനുഷ്യനും തന്റെ ഈശ്വര സ്വരൂപം തിരിച്ചറിയാനുള്ള പാതയിലാണെന്ന സത്യത്തെ കണക്കിലെടുക്കുമ്പോള്‍ എത്ര മനുഷ്യനുണ്ടോ അത്രയും മതങ്ങളും ഉണ്ട്  എന്ന് പറയേണ്ടി വരും. സംഘടിത മതമെന്ന് വിളിക്കപെടുന്നവയില്‍ ക്രൈസ്തവ ഇസ്ലാമിക കാഴ്ചപ്പാടുകള്‍ പൊതുവേ വിശ്വാസികളുടെ പിന്തുണയാല്‍ പിടിച്ചു നില്‍ക്കുന്നു. എന്നാല്‍ അസംഘടിത മത വിഭാഗങ്ങള്‍ ഇതിന്റെ പേരില്‍ ദുരിതവും അനുഭവിക്കുന്നു. മതവിശ്വാസികളെ വര്‍ഗീയവാദികള്‍ എന്ന് മുദ്രകുത്തുന്ന നിരീശ്വരവാദികള്‍ തങ്ങളും ഒരു വര്‍ഗത്തെ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന യാഥാര്‍ത്ഥ്യം മനസിലാക്കണം. അങ്ങനെയൊരു വര്‍ഗ സൃഷ്ടി നടത്താന്‍ ഭാരത ഭൂമിയില്‍ ഒരുവനും കഴിയില്ല എന്ന സത്യം ഈ വിഭാഗത്തിന് അറിയില്ല. ഭാരതം മതത്തിന്റെ നാടാണ്. മതമാണ്‌ ഭാരതത്തിന്റെ ജീവനാഡി. ഭാരതീയ  ദര്‍ശനങ്ങളുടെ    ഉള്‍ക്കാമ്പ് ഇല്ലായിരുന്നെങ്കില്‍ ഈ മണ്ണില്‍ ധര്‍മം ഒരിക്കലും പുലരില്ല. ധര്മത്തെ രക്ഷിക്കുന്നവനെ ധര്‍മവും രക്ഷിക്കും.മതമില്ലായ്മ അല്ല മതത്തെ  സംരക്ഷിക്കലാകട്ടെ മതേതരത്വം. തന്റെ ഉള്ളിലെ ദിവ്യത്വം ഓരോ മനുഷ്യനും തിരിച്ചറിഞ്ഞു പരസ്പരം സ്നേഹിക്കട്ടെ 

Comments