വൃന്ദാവനത്തിന്റെ പൂമരങ്ങളില്‍ മഴത്തുള്ളികള്‍ ഒട്ടിചെര്‍ന്നിരിക്കുന്നു. ആ മഴനീര്‍ത്തുള്ളികള്‍ കണ്ണന്‍റെ തിരുനെറ്റിയില്‍ പെയ്തിറങ്ങുവാന്‍ കൊതിച്ച പോലെ. കണ്ണന്റെ പാദങ്ങള്‍ ചുംബിക്കുവാന്‍ കൊതിച്ച പുഷ്പങ്ങളെ നിങ്ങള്‍ പുണ്യവതികള്‍. മോഹനരൂപന്‍ തന്റെ കാര്‍മേഘവര്‍ണ്ണത്തില്‍ ഒളിപ്പിച്ച അനന്തതയുടെ രഹസ്യം ഒരിക്കല്‍ ഞാന്‍ ചോദിച്ചു. ആകാശത്തേക്കു നോക്കി അവന്‍ മന്ദഹസിക്കുക മാത്രം ചെയ്തു. ഗോവര്‍ദ്ധനം തലോടിയ ആ വിരലുകളില്‍ കൈ ചേര്‍ത്തു നടക്കാന്‍ കൊതിച്ചതില്‍ അസൂയ പൂണ്ട കാളിന്ദി എന്നെയോരിക്കല്‍ മുക്കിക്കൊല്ലുവാന്‍ ശ്രമിച്ചു. നിന്റെ സാമീപ്യമല്ലോ ആ കയത്തില്‍ എനിക്ക് കൈത്താങ്ങായത്. നീ തന്ന ആത്മാനുരാഗത്തിന്റെ ആനന്ദം എന്‍ സിരകള്‍ മറക്കാതെ പ്രോജ്ജ്വലിപ്പിക്കുന്നവല്ലോ. അകലെ അങ്ങ് ഗോലോകത്ത് വൃന്ദാവനസാരംഗിയൂതി നീ എന്നെ മോഹിപ്പിക്കുന്നുവല്ലോ. നിന്റെ സാരംഗീനാദമായ് മാറുവാന്‍ അനേകം നാഴികകള്‍ ഹൃദയത്തിന്റെ വിളക്കുമായി ഞാന്‍ കാത്തിരിക്കുന്നു.
- Get link
- X
- Other Apps
Comments