തൃപ്തി തന്നെ മുക്തി.
ഓരോ സുഖത്തിനും ഒടുവില്‍ നിശബ്ദമായ ഒരു വേദനയുണ്ട്. അതൃപ്തിയുടെ വേദന. പരമമായ തൃപ്തി മനസ്സ് ശൂന്യമാകുമ്പോള്‍ മാത്രമേ ഉണ്ടാകൂ . ആ ഒഴിവില്‍ മാത്രമേ പൂര്‍ണ്ണതയുടെ നിറവുണ്ടാകൂ. സുഖം തരുന്നു എന്ന് കരുതി നാം എന്തിനെയാണോ മുറുകെപ്പിടിചിരിക്കുന്നത് അതിനെ വിടാനുള്ള മനസ്സില്ലെങ്കില്‍ നാം അതിനു അടിമപ്പെട്ടിരിക്കുന്നു. അത് നമ്മില്‍ അസ്വസ്ഥത ജനിപ്പിക്കുന്നു. മനസ്സിനെ സംഘര്‍ഷഭരിതമാക്കുന്നു. ഒരായിരം സൌഭാഗ്യങ്ങള്‍ നിരത്തി വച്ചാലും നമുക്ക് പൂര്‍ണ്ണതൃപ്തി നല്‍കുവാന്‍ ഒന്നിനും കഴിയില്ല. ആ സൌഭാഗ്യങ്ങള്‍ നിനക്ക് തന്നെയിരിക്കട്ടെ എന്ന് കാലത്തോട് നചികേതസ്സ് പറഞ്ഞത് ഈ അതൃപ്തിയുടെ വേദനയെ ബോധ്യപ്പെട്ടതിനാല്‍ ആവാം. അത്തരം ധീരതയില്‍ നിന്ന് മാത്രമേ തൃപ്തി ഉണ്ടാവുകയുള്ളൂ. തൃപ്തനില്‍ സംഘര്‍ഷമില്ല. തൃപ്തി തന്നെ മുക്തി.
Comments