നിശബ്ദമായ ആകാശം



മന്ത്രധ്വനികളായ ശബ്ദവീചികളുടെ നിരന്തര പ്രവാഹം കാതിലൂടെ മനസിന്റെ തന്ത്രികളെ കീര്‍ത്തനം ആലപിപ്പിക്കുന്നു. ആ ആലാപനത്തിന്റെ ഭാവതീവ്രതയില്‍ മനസ്സ് രസരൂപത്തെ പ്രാപിക്കുന്നു. അത് ഒരു പുഴ പോലെ ആനന്ദമാകുന്ന സമുദ്രത്തെ ലക്ഷ്യമാക്കി ഒഴികിക്കൊണ്ടിരുന്നു.

ഒടുവില്‍ അതും നിലച്ചു. ആകാശം. നിശബ്ദമായ ആകാശം.
നിശ്ശബ്ദത. അതിന്റെ സൌന്ദര്യം എന്നിലെ വാക്കുകളെ തടഞ്ഞു നിര്‍ത്തുന്നു. അപക്വമായ ചിന്താതരംഗങ്ങള്‍ നിശബ്ദതയുടെ ഗാംഭീര്യത്തില്‍ അശക്തരായി മാറുന്നു. എന്ത് പറയാന്‍? എല്ലാ ചോദ്യങ്ങളും അവിടെ അസ്തമിക്കുന്നു.

Comments