രഥകല്പന



ശരീരരഥത്തില്‍ വിഷയവാസനക്കയറാല്‍

മനംബുദ്ധിയഹംകാരം പിന്നെ ചിത്തവും 
കുതിരകള്‍ പോല്‍ ബന്ധിച്ചതന്തക്കരണം. 

ജീവനതില്‍ കര്‍മ്മയുദ്ധം ചെയ്തുസുഖ-
ദുഖമെല്ലാം ഭുജിച്ചവശനായ് തളര്‍ന്നിടും 
പാര്‍ത്ഥനേപ്പോല്‍ കര്‍മ്മബന്ധനസ്ഥനും

നിത്യശുദ്ധമുക്തനായാത്മഭാവത്തില്‍ 
 നിസ്സംഗമാം നറുപുഞ്ചിരി  തൂകുമാ 
കാര്‍വര്‍ണ്ണരൂപനോ രഥസാരഥിയും

Comments