ഒഴിവും നിറവും



ഒഴിഞ്ഞ പാത്രം ഉപയോഗപ്രദമാകുന്നത് ജലം നിറയുമ്പോഴാണ്. ഒഴിഞ്ഞ മുറിക്കു ജീവന്‍ നല്‍കുന്നത് അതിലെ താമസക്കാരനാണ്. ഒഴിഞ്ഞ വീഥിയില്‍ ചലനമുണ്ടാക്കുനത് യാത്രക്കാരനാണ്. ഒഴിഞ്ഞ കൈകള്‍ക്ക് ബലമേകുന്നത് അതിനെ താങ്ങുന്ന കരമാണ്.ഒഴിഞ്ഞ മനസിന്‌ സ്വാന്തനമേകുന്നത് സംഗീതമാണ്. ഒഴിഞ്ഞ ഹൃദയത്തിനു വെളിച്ചമേകുന്നത് സ്നേഹമാണ്. ഒഴിവിനെ പ്രകാശിപ്പിക്കുന്നത് നിറവാണ്.

Comments