ഹൃദയത്തിന്റെ വാതിലുകള്‍ ചട്ടക്കൂട്ടുകളുടെ സ്വര്‍ണ്ണപ്പൂട്ടിട്ടു പൂട്ടുവാന്‍ ശ്രമിച്ചുവെങ്കിലും ആ ശബ്ദവീചികളുടെ മാസ്മരികത അതിനനുവദിച്ചില്ല. ഹിന്ദോളരാഗത്തിന്റെ അതിമനോഹരമായ സ്വരഭേദങ്ങള്‍ എന്റെ ചട്ടക്കൂട്ടുകളുടെ സുവര്‍ണ്ണ ബന്ധനത്തെ തകര്‍ത്തെറിഞ്ഞു. ആ നാദവീചികളിലൂടെ ഞാനൊരു സഞ്ചാരിയെപ്പോലെ നടന്നു. ആ സ്വരങ്ങളുടെ അകമ്പടി എനിക്ക് ആശ്വാസം പകര്‍ന്നു. ആ സ്വരങ്ങളില്‍ ഞാന്‍ ആരോഹണഅവരോഹണങ്ങളുടെ ഊഞ്ഞാലാടി. അതൊരു മന്ത്രമായി ഗീതമായി ഉള്ളിലെ ചൂടിനെ തണുപ്പിച്ചു. ആ സഞ്ചാരം എന്നെ ഓളങ്ങളില്ലാത്ത നിശബ്ദതയുടെ പുഴയിലെത്തിച്ച്ചു. അതില്‍ ഞാന്‍ ആഴത്തിലേക്ക് ഇറങ്ങി. അവിടെ ഒരു അടിത്തട് കണ്ടു. ആ അടിത്തട്ടില്‍ എന്റെ യാത്ര അവസാനിച്ചു.
Image courtesy :Fairy artist Julie Fain
Comments