അത് ഞാന്‍ തന്നെ അല്ലെയോ!
അപരിമിതമായ ആകാശത്തില്‍ ആരോപിക്കപെട്ട മേഘകൂട്ടങ്ങളില്‍ ഒരു കുഞ്ഞു മഴത്തുള്ളി ജനിച്ചു. കാലത്തിന്റെ നിര്‍ബന്ധങ്ങളില്‍ വീര്‍പ്പുമുട്ടിയ ആ മഴത്തുള്ളിയെ ആശ്വാസത്തിന്റെ മന്ദമാരുതന്‍ സ്പര്‍ശിച്ച മാത്രയില്‍ അത് താഴേക്കു സഞ്ചരിച്ചു. കര്‍മ്മാഗ്നിയുടെ വേഗമേറിയ യാത്രയാല്‍ വെന്തുകൊണ്ടിരുന്ന ഭൂമി ആ മഴത്തുള്ളിക്കായി കാത്തു നിന്നിരുന്നു. ചുട്ടുപഴുത്ത ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ ആ മഴത്തുള്ളി നിശബ്ദമായി വന്നു വീണു.
ആ നനവില്‍ ജീവന്റെ വിത്ത് തുടിച്ചു. കാലത്തിന്റെ തൊട്ടിലില്‍ കിടന്നു അത് വളര്‍ന്നു. സ്വന്തം അസ്തിത്വത്തെ ചോദ്യം ചെയ്യുവാന്‍ വിവേകം അതിനെ പ്രേരിപ്പിച്ചു. ആ ചോദ്യം ചെയ്യല്‍ അന്വേഷണത്തിനു ജന്മം നല്‍കി. അന്വേഷണം ഉള്ളിലൂടെ പിന്നോട്ടായിരുന്നു. ഒടുവില്‍ അത് അപരിമിതമായ ആകാശത്തില്‍ വന്നു നിന്നു. ആകാശവും മറഞ്ഞു. അപരിമിതമായത് മാത്രം ശേഷിച്ചു. ഹാ അത് ഞാന്‍ തന്നെ അല്ലെയോ!
Comments