സ്വതന്ത്രമായ മനസ്സ് ഒരു ചിത്രശലഭത്തെപ്പോലെയാണ്
സ്വതന്ത്രമായ മനസ്സിന് ഭാരം അനുഭവപ്പെടുകയില്ല
അത് വായുവിനേക്കാള്‍ നേര്‍ത്തതും
ആകാശത്തേക്കാള്‍ വിശാലവുമാകുന്നു
സ്വതന്ത്രമായ മനസ്സിനെ കാമനകള്‍ അലട്ടുന്നില്ല.
അത് പുഴ പോലെ ശാന്ത്മായ് ഒഴുകി
സമുദ്രത്തിന്റെ രസമായി മാറുന്നു
സ്വതന്ത്രമായ മനസ്സ് സദാ പ്രകാശപൂര്‍ണ്ണമാകുന്നു
എരിഞ്ഞടങ്ങാത്ത നിലവിളക്കിന്റെ തിരി പോലെ
അത് സ്വയം പ്രകാശിച്ചു പ്രകാശിപ്പിക്കുന്നു
സ്വതന്ത്രമായ മനസ്സ് സത്യത്തിലേക്കുള്ള വാതിലാകുന്നു
അത് കൊട്ടിയടക്കപെടുന്നില്ല തുറന്നു തന്നെയിരിക്കുന്നു
അവിടേക്ക് നാം എപ്പോളും ക്ഷണിക്കപ്പെട്ടവര്‍
സ്വതന്ത്രമായ മനസ്സ് അഗ്നിയെ പോലെയാണ്
അത് എല്ലാ വിഷാദങ്ങളെയും എരിച്ചു കളയുന്നു
ഒടുവില്‍ തന്നെത്തന്നെ അവശേഷിപ്പിക്കുന്നു
സ്വതന്ത്രമായ മനസ്സ് ഭൂമിയെപ്പോലെയാണ്
അത് എല്ലാ ദ്വൈതഭാവനകളോടും ക്ഷമിക്കുന്നു
ഒരു മാതാവിന്റെ ഹൃദയശുദ്ദിയോടെ
സ്വതന്ത്രമായ മനസ്സ് ഒരു ചിത്രശലഭത്തെപ്പോലെയാണ്
ഇഴയാന്‍ മാത്രമറിയുന്ന പുഴുവില്‍ നിന്നും വളര്‍ന്ന്
സൌന്ദര്യത്തിന്‍റെ വര്‍ണ്ണങ്ങള്‍ ചൂടിപ്പറന്ന ശലഭത്തെപ്പോലെ!
Comments