പറഞ്ഞിടാവതല്ലതെന്നറിഞ്ഞവര്‍ക്ക
അറിഞ്ഞവര്‍ പറഞ്ഞിടില്ലതെന്നതുമറിഞ്ഞിടാം
കിനാവുപോലൊരുണ്മയിന്നു ലോകമായ് വിളങ്ങവേ
നിലാവുപോല്‍ തെളിഞ്ഞുനിന്നൊരുണ്മയെ മറന്നു നാം
നാമരൂപമായ ലോകമായയില്‍ കുരുങ്ങി നാം
കാമലോഭമോഹമേകുമാശയില്‍ കറങ്ങിടും
ആശയാം കടുത്തപാശമൊന്നറുത്തു മാറ്റുകില്‍
ഈശനായ് വിളങ്ങുമന്തരംഗരാജനെ തൊഴാം
നിത്യശുദ്ധബുദ്ധമുക്തനായി വാഴുമീശനെ
സത്യമായറിഞ്ഞിടുന്നവര്‍ക്കു നിത്യമുക്തിയായ്
Comments