ആരാണ് ബുദ്ധന്‍ ?



വന്നതും പോയതും ഏകനായ് ലോകത്തില്‍, അത് വെറും  മിഥ്യയല്ലോ!
വരവുപോക്കില്ലാത്ത വഴിയിന്നു നിന്നോട് ഞാനൊന്നു ചൊന്നു കൊള്ളാം.
തിന്നുവിസര്‍ജ്ജിച്ച്ചുറങ്ങിയെഴുന്നേല്‍ക്കുന്നതാണിന്നു നിന്റെ  ലോകം
എല്ലാം കഴിഞ്ഞിട്ട് ചെയ്യുവാനെന്തുണ്ട് മരണമല്ലാതിന്നു ഭൂവില്‍
ഞാന്‍ മരിക്കില്ലിന്നെവിടെയും പോകില്ല ഇവിടെയുന്ടെപ്പോഴുമെന്നും
ചോദ്യങ്ങളരുതതിന്നുത്തരം നല്‍കുവാന്‍  കഴിയില്ലെനിക്കതിനൊന്നും
ഈ ലോകമായതന്‍ ഭാഗമാം മൃത്യുവും അസ്ഥിരമാം മിഥ്യയല്ലോ
ഈ വഴി അറിയണമെങ്കില്‍ നീ ചെന്നിടൂ ഉള്ളഴിഞ്ഞൊരുവന്റെ മുന്നില്‍
ആരാണ് ബുദ്ധനെന്നാരാഞ്ഞു ഗുരുവിനോടാരു നീയെന്നു മറുമൊഴിയും.

 സെന്‍ ബുദ്ധിസ്റ്റ് ഇക്ക്യുവിന്റെ കവിതയുടെ ഭാഷാന്തരം 

Comments

Popular Posts