മൂകാംബികാ




കനകകിരീടകുണ്ടലനാസികാഭരണവിഭൂഷിതേ
ശ്രീചക്രനായികേ സദാശിവേ സ്വരസുധാമൃതേ
കദംബവന ഹൃദയപദ്മത്തിലാനന്ദ രൂപയായ്
വരാഭയ മുദ്രയാലടിയനു തുണയരുളുകംബികേ.
മരുവുക സതതമെന്‍ നാവില്‍ വാക്ക്വിലാസമായ്
തെളിയുകയെന്‍  വിരലുകളില്‍ നാദമാത്രയായ്
ശരവണഭവകുമരനു ജനനിയാം ദിവ്യമാതൃത്വമേ 
നിന്‍ മുന്നില്‍  മനസ്സൊരു ദീപമായ് ജ്വലിച്ചിതാ.
അതിമധുരമായ് ഹസിച്ചിടും ചിദ്വിലാസിനീ 
അരുണശോഭ തോല്‍ക്കും നിന്‍ മുഖം സ്മരിച്ചിടാം
പുസ്തകധാരിണീ സര്‍വ്വാഭീഷ്ടപ്രദേ ലളിതേ
വേദലക്ഷ്യാര്‍ത്ഥമേ ചരണത്തില്‍ ഹൃദയമേകിടാം.
സര്‍വ്വവും സമര്‍പ്പിച്ചീടുന്നിതാ   ജഗദംബികേ
കരുണയാല്‍ നീ കരളില്‍ തീര്‍ത്തോരീ കവിതയില്‍.

മൂകാംബികാ സന്നിധിയില്‍ വെച്ച് എഴുതിയത് 11-10-2012


 

Comments

സര്‍വ്വവും സമര്‍പ്പിച്ചീടുന്നിതാ ജഗദംബികേ.............