അമ്മ



ഒന്നായൊരു പൊരുളിനെ രണ്ടാക്കിയ മാതൃത്വമേ 
നിന്നെ ഞാന്‍ രണ്ടക്ഷരം ചേര്‍ത്തമ്മയെന്നു വിളിച്ചു 
കാലഘടികാരത്തിന്റെ സുവര്‍ണ്ണസൂചികള്‍ ഓടിയ 
കാനനവീഥിയില്‍ കാലിടറാതെ നീ ഏകയായ് നടന്നു  
കൂരിരുള്‍ പൂണ്ടോരാ ഗര്‍ഭപാത്രത്തില്‍ പത്തുമാസം 
മാംസപിണ്ടക്കുരുക്കില്‍  കിടന്നൊരരുമക്കിടാവ് ഞാന്‍ 
പഞ്ചഭൂതാത്മക പ്രപഞ്ചത്തെയെന്നെക്കാണിക്കുവാന്‍ 
നൊന്തു വിളിച്ചോരമ്മേ നീ സഹനത്തിന്‍ മകുടമല്ലോ 
വാ പിളര്‍ന്നലറിക്കരഞ്ഞോരെന്‍ ജടരാഗ്നിയണക്കാന്‍ 
സ്തന്യമാം അമൃതം പൊഴിച്ചു നീ കാരുണ്യവാരിധേ 
നടക്കുവാന്‍ പഠിക്കുമ്പോള്‍ ഇടറിവീണവേളകളില്‍ 
ഓടിവന്നുടന്‍ വാരിപ്പുണര്‍ന്നൊരെന്‍ സ്നേഹസാഫല്യമേ 
നീയല്ലയോ കയ്യില്‍ പിടിച്ചെന്നെ നടത്തിയതങ്ങുമിങ്ങും 
പിന്നെ വീഴാതെയെപ്പോളും താങ്ങിപ്പിടിച്ചതും കൂടെനടന്നതും 
ദുര്‍ഘടജീവിതപാതയില്‍ വിശന്നവശനായ്  ഉഴറിയയെനിക്ക് 
സ്വന്തമന്നത്തെ പകുക്കാതെ തന്നു നീ വിശ്വമാതൃത്വമേ
അക്ഷരങ്ങള്‍ ഒന്നൊന്നായ് ഉരുവിട്ടു പഠിപ്പിച്ചു നീ
എന്നന്തരംഗത്തില്‍ അറിവിന്‍ വീണമീട്ടിയ വാഗ്ദേവതേ
കാലചക്രത്തിന്റെ ദ്രുത ചലനങ്ങളില്‍ നിന്നില്‍ നിന്നേറെ
അകന്നു ഞാന്‍ അറിവില്ലത് കര്‍മത്തിന്‍ ലീലയല്ലോ
ഇന്ന് ഞാനിങ്ങു ദൂരെയിരുന്നു നിന്‍ മുഖം സ്മരിച്ചതും
കണ്ണുനീര്‍തുള്ളികള്‍ ഇടമുറിയാതെ ഒഴുകുന്നു അംബികേ
എന്ന് ഞാനെന്‍ കടം വീട്ടിടും ഹോ വീട്ടിടാന്‍ ശേഷിയിന്നില്ലന്നോ-
രനന്തമാം  ദുഖവും പേറി വന്നിടും ഞാന്‍ നിസ്സംശയമംബികെ.



Comments

Sakhi said…
read only once.... ente kannu niranju......
sethu lekshmi said…
hareittaaaa....juz awsum...beyond words...juz loved it..

gr8 gr8 gr8...love u..
അമ്മയാണെന്നാശയു -

മാശയവുമാമാശയവു -

മാകാശവും!