വരദേ സ്വരസുധെ
വീണാപുസ്തക ധാരിണീ സരസ്വതീ
ചൊരിയുക നിന്‍ കൃപ വാഗ്വിലാസമായ്
അകറ്റീടുക നീ അജ്ഞാന തിമിരത്തെ
അറിവിന്‍ ഉറവിടമാം പദ്മനിവാസിനീ
അറിവിന്‍ ഉറവിടമാം പദ്മനിവാസിനീ
അരുളുക അഭയം ഹംസവാഹിനീ
മരുവുക സതതം മമ ഹൃദയത്തില്‍
തെളിക്കുകീ ദുര്‍ഘട പാതതന്‍ ഭീതികള്‍
മായയെ നീക്കിടും വേദവിനോദിനീ
മായയെ നീക്കിടും വേദവിനോദിനീ
കരുണാമയീ വിദ്യാപ്രദായിനീ ജനനി
ഹൃദയഗുഹാവാസിനീ സച്ചിന്മയീ
സകലകലാരസികെ ജഗത്ധാത്രീ
ജ്നാനാംബികേ വരദേ സ്വരസുധെ
Comments