നടനം ശിവനടനം
നടനം ശിവനടനം നടരാജനാടുമൊരുനടനം
ചലനം ദ്രുതചലനം ശിവപാദധൂളിതന്‍ ചലനം
ചന്ദ്രകലാധര ശങ്കരനാടും ദിവ്യമനോഹര നടനം
നന്ദിമൃദംഗമൊരുക്കിയ നാദം തംബുരു മീട്ടിയ നടനം
സൂര്യന്‍ തീര്‍ത്തൊരു കനകഹിമാലായ സഭയിലൊരുങ്ങിയ നടനം
ഭൂതഗണാദികള്‍ വാദ്യമൊരുക്കിയ നിത്യവിലാസിത നടനം
ശംഖ ഗദാധരനായൊരു ഭഗവാന്‍ പുഞ്ചിരി തൂകിയ നടനം
ദേവഗണാദികള്‍ ബ്രഹ്മനുമൊത്തിന്നാനന്ദിച്ചൊരു നടനം
ശങ്കരഭൂഷണമായൊരു നാഗം ആടിയുലഞ്ഞൊരു നടനം
ഗംഗാജലമതു ജടയില്‍ തീര്‍ത്തൊരു ദിവ്യധാരയാം നടനം
ഭസ്മം പൂശിയ നെറ്റിയില്‍ മരുവും തൃക്കണ്‍ പാര്‍ത്തൊരു നടനം
ഡമരു പൊഴിച്ചൊരു പ്രണവമതാടും ശൂലപാണി തന്‍ നടനം
സുന്ദരനടനം സുരഭില നടനം സച്ചിദാനന്ദ നടനം
ഹൃദയഗുഹാന്തര സഭയിലതാടും വിശ്വബോധനടനം
മായാ നടനം ലീല നടനം ഉമാമഹേശ്വര നടനം
മോഹനാശക കാരണ നടനം മഹാചിദംബര നടനം
Comments