ഭീമ വിലാപം !!



ആ അഞ്ചു പേരില്‍ അവളോട്‌ ഏറ്റവും സ്നേഹം അവനായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍ അവള്‍ അപമാനിതയായപ്പോള്‍ കോപത്തോടെ പ്രതികാരദാഹിയായത് അവന്‍ മാത്രം. ഭോഗവസ്തുവായ് കണ്ടു അവളെ സ്വന്തമാക്കാന്‍ ഒരുവന്‍ ശ്രമിച്ചപ്പോഴും അവളെ രക്ഷിച്ചത്‌ ഇവന്‍ മാത്രം. അവന്‍ അവളുടെ മനസ്സിന്റെ തുടിപ്പറിഞ്ഞിരുന്നു. അവളുടെ ശ്വാസത്തിന്റെ ഗതിയറിഞ്ഞു. അവളുടെ ചിന്തകളുടെ വ്യാപ്തി അവന്‍ കൃത്യമായി അറിഞ്ഞിരുന്നു. അവളുടെ നേര്‍ത്ത വികാരങ്ങള്‍ പോലും അവന്‍ മനസ്സിലാക്കിയിരുന്നു. മടിയില്‍ തല ചായ്ച്ചു പുഷ്പതിനായി കൊതിച്ചപ്പോള്‍ അതവള്‍ക്ക്‌ കാട് കടന്നു അവന്‍ നേടിക്കൊടുത്തു. ഒറ്റപെടലുകളില്‍ അവള്‍ വിതുമ്പിയപ്പോള്‍ കണ്ണുകള്‍ തുടച്ചും കൈകള്‍ മുറുകെപ്പിടിച്ചും അവന്‍ അവളെ ആശ്വസിപ്പിച്ചു. സ്നേഹത്തിനായ് കൊതിച്ച നിമിഷങ്ങളില്‍ നെറ്റിയില്‍ ചുംബിച്ചു അവന്‍ അവളുടെ ഉള്ളം കുളിര്‍പ്പിച്ചിരുന്നു. ആശ്വാസവചനങ്ങളും ഉപദേശങ്ങളുമായി അവന്‍ അവളുടെ രാത്രികളെ സന്തോഷിപ്പിച്ചു. അവളുടെ ഏകാന്തതയെ ആലിന്ഗനങ്ങളാല്‍ അവന്‍ നിഷ്പ്രഭമാക്കിയിരുന്നു.നിസ്വാര്‍ഥമായ ഉപാധിരഹിത സ്നേഹം എന്തെന്ന് അവള്‍ അറിഞ്ഞു. ആ മനുഷ്യന്റെ നെഞ്ചില്‍ തലചായ്ച്ച നിമിഷങ്ങളില്‍ ഭയം അവളെ സ്പര്‍ശിച്ചില്ല. അവള്‍ ആ സ്നേഹം ആസ്വദിച് ഉറങ്ങിയിരിന്നു. 


പക്ഷെ അവന്‍ സാമീപ്യം കൊതിച്ച നിമിഷങ്ങളില്‍ അവള്‍ എത്തിയില്ല. അവള്‍ക്കു അവന്‍ അഞ്ചാമനായിരുന്നു. അവള്‍ക്കേറ്റവും ഇഷ്ടം യോദ്ധാവിനെ ആയിരുന്നു. നിഷ്കാമാനായ ഗദാധാരിയുടെ സ്നേഹത്തിനു പകരം കൊടുക്കാന്‍ അവള്‍ക്കായില്ല. അവള്‍ അവന്റെ നൊമ്പരങ്ങള്‍ അറിഞ്ഞില്ല. അവന്റെ കണ്ണീരില്‍ തുടിച്ച പന്ച്ചതന്മാത്രകളെ അവള്‍ക്കറിയാന്‍ സാധിച്ചില്ല. കാമസ്പര്‍ശമില്ലാത്ത ദൈവികസ്നേഹത്തെ അവള്‍ക്കു തിരസ്ക്കരിക്കേണ്ടി വന്നു.

തന്നില്‍ നിന്നും അകന്നു പോകുന്ന അവളെക്കണ്ട് അവന്‍ പൊട്ടിക്കരഞ്ഞു. അവന്റെ കണ്ഠം ഇടറി. മസ്തിഷ്ക്കത്തിനു ചൂട് പിടിച്ചു. ഹൃദയം ആലിലപോലെ വിറച്ചുകൊണ്ടിരുന്നു. അതിനു കടലിന്റെ ഇരമ്പല്‍ ഉണ്ടായിരുന്നു. ശ്വാസകോശങ്ങളില്‍ നിന്നും വേദനയുടെ കൊടുംകാറ്റു വീശി. തന്നില്‍ നിന്നും ദൂരേക്ക്‌ നടന്നകലുന്ന തന്റെ പ്രിയപ്പെട്ടവളെ നോക്കി നില്‍ക്കുമ്പോള്‍ അവന്‍ അവളുടെ ശിരസ്സില്‍ അണിയിച്ച സൌഗന്ധികം ഭൂമിയില്‍ ചിതറിക്കിടന്നിരുന്നു !!!!

Comments

Arun Sekhar said…
ഭീമന്റെ മനസ്സിന്റെ വ്യാപാരം പകര്‍ത്തല്‍ നന്നായി... മോശമല്ലാത്ത ഭാഷ... ഒരാളുടെ മനസ്സിനെ, പ്രേമത്തെ അനാവശ്യ വാചകങ്ങള്‍ ഒഴിവാക്കി എങ്ങനെ വര്ന്നിക്കം എന്നതിന് ഒരു ഉദാഹരണം
Arun Sekhar said…
ഭീമന്റെ മനസ്സിന്റെ വ്യാപാരം പകര്‍ത്തല്‍ നന്നായി... മോശമല്ലാത്ത ഭാഷ... ഒരാളുടെ മനസ്സിനെ, പ്രേമത്തെ അനാവശ്യ വാചകങ്ങള്‍ ഒഴിവാക്കി എങ്ങനെ വര്ന്നിക്കം എന്നതിന് ഒരു ഉദാഹരണം
cutie said…
yaadarthyamenthennum aarennum..........
mmmm ellaathinum eeshwaran saakshii....
ente eeshwraanum njanum saakshii....
ithinumappuram mattonnum enikku parayaanillaaa....
ആത്മാര്‍ഥമായി സ്നേഹിച്ചിട്ടും അവഗണിക്കപ്പെട്ട ഭീമന്‍ ...നന്നായി അവതരിപ്പിച്ചിട്ടുണ്ട്
deepz said…
bheemante vilapam nannayitund.sherikum aa oru feel kitunund

Popular Posts