മയില്‍‌പ്പീലി

കണ്ണന്റെ മുടിയില്‍ അലങ്കാരമായും
കാടിന്റെ രോമാന്ജ
ബര്‍ഹിയായും
നീലവര്‍ണമായ് ശോഭിതമായും
വിടര്ന്നാടുന്നോരീ മയില്‍‌പ്പീലി

ആനന്ദ സാഗരമായ് അലയടിച്ചും
സൌഹൃദ പൂമഴയായ് മനമൊളിച്ചും
പുസ്തകതാളിലെ കവിതയായ്
ഒട്ടിയോരുമിക്കുമീ മയില്‍‌പ്പീലി


ഇത് മാരുതലീല പോല്‍ മൃദുലമാം പീലി
ഒരു ചെറുകഥതന്‍ വേദനയാകുന്ന പീലി
വാസന്ത കുങ്കുമ പൂകല്തന്‍ പീലി
ഉള്‍വിളിയുടെ കാതോര്‍ക്കലാകുന്ന പീലി

Comments

krishnashanker said…
മയില്‍ പീലിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്..അനന്തമായ സ്നേഹത്തിന്റെ ഒരു അടയാളം ആണ് മയില്‍‌പീലി .നമ്മുടെ ചിന്തകളെ പ്രണയത്തിന്റെ താഴ്വാരങ്ങളിലെക്ക് ഈ മയില്‍‌പീലി കൂട്ടികൊണ്ട് പോകുന്നു ..മയില്‍‌പീലി കൊണ്ടുള്ള തലോടലിനു ഒരു സുഖം ഉണ്ട് ..അതുപോലെ ഈ മയില്‍‌പീലി പ്രക്ഷുബ്ധമായ നമ്മുടെ മനസ്സിനെയും തഴുകുന്നു ...