സ്നേഹം?

എന്താണ് സ്നേഹം?. അത് ഒരു മനസ്സില്‍ നിന്നും വേറൊരു മനസ്സിലേക്ക് തോന്നുന്ന ചപല വികാരമോ? ക്രിസ്തുവും ബുദ്ധനും ഇന്ദ്രിയങ്ങളുടെ അലഞ്ഞുതിരിയലിനെ ആണോ സ്നേഹം എന്ന് വിളിച്ചത്? അമ്മക്ക് കുഞ്ഞിനോടുള്ള വികാരം സ്നേഹമാണോ? അളക്കാനാവാത്ത ആനന്ദം ജനിപ്പിക്കുന്നതും മനസ്സിനെ ബാഹ്യവിഷയങ്ങളില്‍ നിന്നും പിന്തിരിപ്പിച്ചു ഒരേ ഒരു വിഷയത്തില്‍ നിര്തുന്നതുമായ ആ അനിര്‍വചനീയമായ അനുഭൂതിയാണോ സ്നേഹം? ഏതൊന്നിനാലാണോ മനസ്സിന് മനസ്സിനെ അറിയാന്‍ സാധിക്കുന്നത്‌, ഏതൊന്നിനാലാണോ സുഖത്തിന്റെയും ദുഖത്തിന്റെയും അഭാവത്തില്‍ കണ്ണുനീര്‍ പൊഴിയുന്നത് ഏതോന്നിന്റെ അഭാവത്തിലാണോ മനസ്സ് അശാന്തമാകുന്നത് അതാണ്‌ സ്നേഹം.മനസ്സിന്റെ അടങ്ങലാകുന്നു ആനന്ദം. ആനന്ദത്തിന്റെ ഉറവിടം സ്നേഹത്തിലാകുന്നു. സ്നേഹമില്ലാതെ ആനന്ദം ഇല്ല. ആനന്ദം സ്നേഹം തന്നെയാകുന്നു. കാലത്തിന്റെ അളവുകോല്‍ കൊണ്ട് അളക്കാനാവാത്ത അനുഭൂതിയുടെ ഉറവിടവും സ്നേഹം തന്നെ. നിങ്ങള്‍ ആത്മാര്‍ഥമായി പുഞ്ചിരിക്കുന്നുവെങ്കില്‍ അതിന്റെ പിന്നില്‍ സ്നേഹത്തിന്റെ ചലനാത്മകത ഉണര്‍ന്നിരിക്കുന്നു. ഒരേ സമയം ചലനത്തോടെയും ചലനമില്ലാതെയും സ്ഥിതി ചെയ്യുന്ന ഭൌതിക പ്രപഞ്ചത്തെ അറിയുന്ന, അളക്കുന്ന മനസ്സും നിലനില്‍ക്കുന്നത് സ്നേഹത്തിലാകുന്നു. അത് ഉണ്മ തന്നെയാകുന്നു

Comments

cutie said…
marubhumiyam manassil peythirangunna kulirmazhayanu sneham.....:)

Popular Posts