മഴ!



മഴ! അതു തകര്‍ത്തു പെയ്തുകൊണ്ടിരിക്കുകയാണ്. തന്നെ കാത്തിരുന്ന വേഴാമ്പലിന്റെ ചുണ്ടുകളെ വേദനിപ്പിച്ചുകൊണ്ട്, കാത്തിരുന്ന വരണ്ട പുഴയോരങ്ങളെ തകര്‍ത്തുകൊണ്ട്, ഉള്ളിലൊതുക്കാന്‍ നിനച്ച ഭൂമിയെ പിളര്‍ന്നുകൊണ്ട്, തലോടാന്‍ കൊതിച്ച ഇളംവിരലുകളെ മുറിപ്പെടുത്തിക്കൊണ്ട്...

മഴ! അവള്‍ പ്രകൃതിയുടെ സന്താനം. വാത്സല്യത്തിന്റെ നിറകുടമായി തുള്ളിച്ചാടിയിരുന്ന അവള്‍ തന്‍റെ മാതാവിനെ പിച്ചിച്ചീന്തുന്ന നരാധമന്മാരോട് പ്രതികാരം തീര്‍ക്കുവാന്‍ കാളീരൂപം പൂണ്ടിരിക്കുന്നു.

മഴ! അവള്‍ പണ്ടൊരു നനുത്ത സ്വപ്നമായിരുന്നു, കുളിരായിരുന്നു, വേദനയകറ്റുന്ന സഞ്ജീവനിയായിരുന്നു. ഇന്നോ മുടിയഴിച്ചു സംഹാരനൃത്തമാടുന്ന കറുത്ത കാളി!

മഴ! പണ്ടവള്‍ ദാഹജലമായിരുന്നു. ഇന്നവള്‍ രക്തദാഹിയായിരിക്കുന്നു. അമ്മയെ വിണ്ടുകീറിയ കാപാലികരുടെ നെഞ്ചുപിളര്‍ന്നു രക്തം കുടിക്കുന്ന ചാമുണ്ഡിയായിരിക്കുന്നു.

മഴ! അവള്‍ ഒരു മുന്നറിയിപ്പാകുന്നു. ഇന്നലെകളുടെ ജലനാദം. ഇന്നിന്‍റെ പ്രളയനാദം. നാളെയുടെ സംഹാരനാദം.

മഴ! അവള്‍ അടുത്തുതന്നെയുണ്ട്

Comments