മേഘരാഗം

മേഘരാഗത്തിന്റെ സ്വരജാലങ്ങൾ അന്തരിക്ഷത്തിൽ അലയടിച്ചുകൊണ്ടിരുന്നു. മീനച്ചൂടിൽ പഴുത്ത ഭൂമിയുടെ ഉഷ്ണത്തെ ശമിപ്പിക്കുവാൻ രാഗിണിമാർ സ്വരസ്ഥാനങ്ങളെ മഴയായി പെയ്തിറക്കിയ പോലെ. കാർമേഘങ്ങൾ രാഗാലാപനം കേട്ടു ഒളിഞ്ഞുനോക്കിയെങ്കിലും മഴത്തുള്ളികളെ പുറത്തുവിട്ടില്ല. ഒരുപക്ഷേ അവ സ്വയം തണുക്കുവാൻ മറഞ്ഞിരുന്നതാവാം. രാഗിണിമാരുടെ സ്വരവിന്യാസത്തിൽ മേഘജാലങ്ങൾ സ്വയം മതിമറക്കുമ്പോൾ ആ മഴത്തുള്ളികൾ അവയുടെ പിടിവിട്ടു പെയ്തിറങ്ങുമോ? ഇനി വൃന്ദാവനത്തിലെ രാജകുമാരന്റെ വേണുനാദത്തിനായി അവർ കാത്തിരിക്കുകയാണോ? അതോ അവൻ തന്റെ ചെറുവിരൽകൊണ്ട് ഗോവർദ്ധനഗിരി ഉയുർത്തുന്നതു കാണുവാൻ മോഹിച്ചിരിക്കയാണോ? രാഗിണിമാർ ആലപിക്കട്ടെ. വൃന്ദാവനത്തിന്റെ സുഗന്ധം ആ രാഗാലാപനത്തിൽ അലയടിക്കട്ടെ. വേണുനാദം അതിൽ നിറയട്ടെ. മഴത്തുള്ളികൾ പെയ്തിറങ്ങട്ടെ

Comments