ആത്മാവിലൊന്നായി വിശ്രമിച്ചീടണം
രാഗാദിരോഗങ്ങളൊക്കെയകറ്റുന്ന
വിശ്വൈകരക്ഷകന്‍ സ്കന്ദന്‍ സദാശ്രയന്‍
താരകശൂരാദിദൈത്യസംഹാരകന്‍
സ്വാമിക്കും നാഥനാം ദേവസേനാധിപന്‍
ഇന്ദ്രാദിദേവകള്‍ക്കീശന്‍ മഹാബലന്‍
സച്ചിന്മയന്‍ നാദരൂപന്‍ ശിവാത്മകന്‍
വേദാദിശാസ്ത്രങ്ങളുള്ളില്‍ തെളിയിക്കു-
മാശ്രിതവത്സലനാകും മുനീശ്വരന്‍
കണ്ണാടിയില്‍കണ്ടബിംബംകണക്കെയീ
ലോകംചമയ്ക്കുന്നമായാമഹേശ്വരന്‍
ഈലോകജാലംവെളിവാക്കുമാദിത്യ-
ചന്ദ്രാദികള്‍ക്കും വെളിച്ചം കൊടുപ്പവന്‍
സച്ചിന്മയന്‍ നാദരൂപന്‍ ശിവാത്മകന്‍
വേദാദിശാസ്ത്രങ്ങളുള്ളില്‍ തെളിയിക്കു-
മാശ്രിതവത്സലനാകും മുനീശ്വരന്‍
കണ്ണാടിയില്‍കണ്ടബിംബംകണക്കെയീ
ലോകംചമയ്ക്കുന്നമായാമഹേശ്വരന്‍
ഈലോകജാലംവെളിവാക്കുമാദിത്യ-
ചന്ദ്രാദികള്‍ക്കും വെളിച്ചം കൊടുപ്പവന്‍
മിഥ്യയാം കാനല്‍ജലംകണക്കീജഗ-
ജ്ജാലവുംമിഥ്യയെന്നോതുന്നദേശികന്‍
മാമുനിവൃന്ദങ്ങളെല്ലാം സ്തുതിച്ചിടും
വേദാന്തസാരമാം ജ്ഞാനസുധാമയന്‍
ജ്ജാലവുംമിഥ്യയെന്നോതുന്നദേശികന്‍
മാമുനിവൃന്ദങ്ങളെല്ലാം സ്തുതിച്ചിടും
വേദാന്തസാരമാം ജ്ഞാനസുധാമയന്‍
ഈരേഴിലും ധ്വനിച്ചീടുന്ന നാദവും
നാദാന്തവും സര്‍വ്വസാക്ഷിയാം ഷണ്മുഖന്‍
സത്യവും ജ്ഞാനവുമാനന്ദവുമാകു-
മദ്വൈതബോധസ്വരൂപന്‍ നിരാമയന്‍
നാദാന്തവും സര്‍വ്വസാക്ഷിയാം ഷണ്മുഖന്‍
സത്യവും ജ്ഞാനവുമാനന്ദവുമാകു-
മദ്വൈതബോധസ്വരൂപന്‍ നിരാമയന്‍
നീ തന്നെ സത്യവും നീ തന്നെ സര്‍വ്വവും
നീ തന്നെയെന്നിലെയാത്മപ്രകാശവും
നീ തന്നെ ശക്തിയാലീലോകജാലങ്ങള്‍
കാട്ടുന്ന മായാവിയാകും മഹേന്ദ്രനും
നീ തന്നെയെന്നിലെയാത്മപ്രകാശവും
നീ തന്നെ ശക്തിയാലീലോകജാലങ്ങള്‍
കാട്ടുന്ന മായാവിയാകും മഹേന്ദ്രനും
കാണ്മതെല്ലാമതു നീതന്നെയെന്നു ഞാന്‍
ബോധിപ്പതിനായെന്നുള്ളം തെളിക്കണം
സദ്ഗുരുവായ് വന്നു ജ്ഞാനാമൃതം തന്നു
നീ തന്നെ ഞാനെന്ന ബോധമരുളണം
ബോധിപ്പതിനായെന്നുള്ളം തെളിക്കണം
സദ്ഗുരുവായ് വന്നു ജ്ഞാനാമൃതം തന്നു
നീ തന്നെ ഞാനെന്ന ബോധമരുളണം
ഈ ജഗജ്ജാലമായ് തോന്നിയതൊക്കെയും
നീ തന്നെയെന്നു ഞാന്‍ നിര്‍ണ്ണയിച്ചീടണം
സംസാരകൂപാന്ധകാരത്തില്‍ നിന്നെന്നെ
മുക്തിപദത്തിലേക്കുദ്ധരിച്ചീടണം
പ്രാരബ്ധവേഗമൊടുങ്ങും വരേക്കുമീ
നാടകമാകും ജഗത്തില്‍ നടിക്കണം
നിത്യവുമാനന്ദപീയൂഷവും കുടി-
ച്ചാത്മാവിലൊന്നായി വിശ്രമിച്ചീടണം
നീ തന്നെയെന്നു ഞാന്‍ നിര്‍ണ്ണയിച്ചീടണം
സംസാരകൂപാന്ധകാരത്തില്‍ നിന്നെന്നെ
മുക്തിപദത്തിലേക്കുദ്ധരിച്ചീടണം
പ്രാരബ്ധവേഗമൊടുങ്ങും വരേക്കുമീ
നാടകമാകും ജഗത്തില്‍ നടിക്കണം
നിത്യവുമാനന്ദപീയൂഷവും കുടി-
ച്ചാത്മാവിലൊന്നായി വിശ്രമിച്ചീടണം
Comments