ബാലേ ബാലേ ലീലാ രൂപേ



ബാലേ ബാലേ ലീലാ രൂപേ 

വാ വാ ചാരേ വീണാ ലോലേ
സത്തും ചിത്തും മുത്തും നീയേ
ഹൃത്തിലിരിക്കൂ ദീപം പോലേ 
രണ്ടല്ലാത്തൊരു സത്തുണ്ടതിനെ
രണ്ടായ് കാട്ടിയ മായാ ബാലേ
തിരുനുരപതപോലുലകം കാട്ടി
മായാജാലം തീര്‍ത്തൊരു ബാലേ
ജ്ഞാനക്കടലായ് പോരൂ ചാരേ
കാരുണ്യാമൃത രൂപേ ബാലേ
മാനസലോലനായ് ലീലകളാടുന്ന
ബാലന്‍ തന്നുടെ വേലാം ബാലേ
ചിത്തമടക്കിയ നാദവും നീയേ
നാദമടങ്ങിയ മൌനമാം ബാലേ
ഉള്ളിലെക്കള്ളക്കറുപ്പുകളഞ്ഞുനീ-
യുള്ളത് മാത്രം കാട്ടിടൂ ബാലേ
ഒന്നേയുള്ളതു നീയേ ചിത്തേ
രണ്ടല്ലാത്തൊരു മുത്തേ ബാലേ
ഞാനും നീയും ഒന്നായ് ,മാറും
ആനന്ദത്തേന്‍ തന്നിടൂ ബാലേ
ബാലേ ബാലേ ലീലാരൂപേ
വാ വാ ചാരേ വീണാലോലേ

Comments

Popular Posts