ഹേ ആനന്ദത്തിന്റെ പര്യായമേ!


ഹേ ആനന്ദത്തിന്റെ പര്യായമേ! നിന്റെ തന്നെ വൈരുദ്ധ്യമായ വിലാപത്തെ  മറച്ചു പിടിച്ച് ആകാശത്തിന്റെ അനന്തതയില്‍ ഒളിച്ചിരിക്കുന്നതെന്തിനു?  ആ വിലാപങ്ങളുടെ പ്രതിധ്വനി താങ്ങുവാന്‍ ശേഷിയില്ല എന്ന ധാരണയിലാണോ  നീ മറഞ്ഞിരിക്കുന്നത്? സൂര്യരശ്മികളുടെ തിലകപ്രഭാവത്തെ അതിശയിപ്പിക്കുന്ന നിന്റെ കണ്ണുകളിലെ ജന്മാന്തരബന്ധത്തിന്റെ തീക്ഷ്ണമായ നോട്ടം കാലഘടികാരത്തിന്റെ അവ്യക്തമായ നിമിഷങ്ങളില്‍ ഞാന്‍ മനസ്സിലാക്കിയിരുന്നു. നീയാകുന്ന  സൂര്യകാന്തിയുടെ  നിഷ്കളങ്കമായ പുഞ്ചിരി, അതെന്റെയുള്ളിലെ അനന്തമായ പൂര്‍വകാലസ്മരണകളുടെ ഏടുകള്‍ മറിച്ച് നോക്കാന്‍ പ്രേരിപ്പിച്ചു. കാലം മായ്ച്ചു കളഞ്ഞ, ചിതലരിച്ച ആ ഏടുകള്‍ വായിക്കപെടുവാന്‍ സമര്‍ത്ഥമല്ലാതെ കിടക്കുന്നു. അവിടെ അനുസ്യൂതം ഒഴുകുന്ന ആത്മസംഭാഷണങ്ങള്‍  പുതിയ ഏടുകളായി സൂക്ഷിക്കപെടട്ടെ  

Comments