തിരനുരപതയാംജലകണനിരപോൽ 
മനമതുണർന്നുകിനാവുണ്ടണയും 
അതിലൊരുവിടവിൽഅറിവുണ്ടിടയായ്
മനമതിലൂറുകിലിടയനെയറിയാം

ഇടയനുമടിയനുമൊന്നെന്നറിവത് 
ദുരിതം മുടിവതിനായൊരുപായം
മതിയതുതെളിയാനുണ്ടൊരുവഴിയത് 
അണയാം മടിയാതവനുടെപാദം

അവനിയിലൊരുവന്‍ അവനിലിരുന്നാല്‍
അവനൊരുമുനിയായ്‌ ശിവനിലിരിക്കും 
അവനിയിലൊരുവന്‍ നിനവിലിരുന്നാല്‍

അവനൊരുജനിമൃതി പൂണ്ടുമിരിക്കും 

Comments