സ്വാതന്ത്ര്യത്തേക്കാള്‍ സുന്ദരവും മഹത്വപൂര്‍ണ്ണവുമായി എന്താണുള്ളത്. ഓരോ ജീവിയും കാംക്ഷിക്കുന്നതു സ്വാതന്ത്ര്യം തന്നെ. ഒരുവന് ഭൂമിയുടെ സ്പര്‍ശത്തെയും സൂര്യന്റെ താപത്തെയും മേഘവര്‍ഷങ്ങളുടെ നനവിനെയും പുഴകളുടെ കളാരവത്തെയും നിര്‍ഭയം ആസ്വദിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ സ്വതന്ത്ര ജീവിതം ആവുകയുള്ളൂ.. ജീവികളെ കൂട്ടിലടച്ചു അതിന്റെ രോദനം കണ്ടു രസിക്കാനും മാംസത്തിനായി കീറിമുറിക്കാനും കരുണയില്ലാത്ത മനുഷ്യന്‍ തന്റെ സ്വാതന്ത്ര്യം ദുസ്വാതന്ത്ര്യമാക്കി മാറ്റുന്നു. ചട്ടകൂടുകളില്‍ ബന്ധനസ്ഥനായ മനുഷ്യന്റെ രോദനങ്ങള്‍ കണ്ടു രസിക്കുകയും അവനെ പീഡനങ്ങളുടെ തീച്ചൂളയില്‍ ഇട്ടു ആനന്ദിക്കുകയും ചെയ്യുന്നത് സഹജീവികളായ മനുഷ്യര്‍ തന്നെ. സ്വാര്‍ത്ഥമതിയായ മനുഷ്യന്‍ അവന്റെ സുഖഭോഗേച്ചയാല്‍ മറ്റുള്ളവരെ ബന്ധനസ്ഥനാക്കുന്നു. ജീവകാരുണ്യം ഹിംസയുടെ തടവറയില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. കരുണയുള്ള ഹൃദയത്തില്‍ മാത്രമേ സ്നേഹം നിറയൂ. കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ കരുണ ചൊരിയട്ടെ.

http://mostamazingviews.com/cinderella-one-752-hens-released-first-time-heart-warming/

Comments