ജോഗ്



മുറി ആകെ മാറാല പിടിച്ചു കിടക്കുകയാണ്. ഭിത്തികള്‍ പൊടിപിടിച്ചിരിക്കുന്നു. അവയില്‍ തൂക്കി ഇട്ടിരിക്കുന്ന ചിത്രങ്ങള്‍ എട്ടുകാലികള്‍ക്ക് വലയുണ്ടാക്കാന്‍ ഇടം കൊടുത്ത് പഴമ വെളിവാക്കുന്നു. ഊര്‍ജ്ജം കുറഞ്ഞ ഒരു ബള്‍ബിന്റെ പ്രകാശത്തില്‍ ഈ മുറിയിലെ കാ
ഴ്ചകള്‍ എനിക്ക് സുവ്യക്തമാണ്. ആകെ അലങ്കോലമായ മുറിയുടെ ഒരു മൂലയില്‍ അനന്തതയില്‍ കണ്ണുകള്‍ നട്ടു നിര്‍വികാരനായി കിടക്കുമ്പോള്‍ ഉണ്ടാകുന്ന ശൂന്യതയിലെ പൂര്‍ണ്ണത വാക്കുകള്‍ക്കു വിവരിക്കാവതല്ല. കൊട്ടാരങ്ങളിലെ പട്ടുമെത്തകളില്‍ കിടന്നാല്‍ അതുണ്ടാവണമെന്നില്ല. അകമ്പടിയായി ഹിന്ദുസ്ഥാനി സംഗീതവും ഉണ്ടെകില്‍ പറയാനുണ്ടോ. ചലനാത്മകമായ മനസ്സ് ചലനരഹിതമാകുന്നത് സംഗീതത്തിന്റെ മാസ്മരിക സ്പര്‍ശത്തിലാണ്. ഇത്തവണ ജോഗ് രാഗത്തിന്റെ മാസ്മരികത എന്റെ ഹൃദയത്തെ ഉലയ്ക്കുന്നു. ആരോഹണ അവരോഹണങ്ങളുടെ നൃത്തം നടത്തുന്ന സ്വരകന്യകമാര്‍ ഹൃദയസദസ്സില്‍ അവാച്യമായ അനുഭൂതിയുടെ ലാസ്യം തീര്‍ക്കുന്നു. മരവിപ്പുകള്‍ക്കും അസ്വസ്ഥതകള്‍ക്കും ആകുലതകള്‍ക്കും അന്ത്യം കുറിക്കുന്ന സംഗീതത്തിന്റെ അതീന്ദ്രിയ സിദ്ധി. ആ മാസ്മരികത അനുഭൂതിയില്‍ മാത്രമേ ബോധ്യമാകുന്നുള്ളൂ. സംഗീതസാഗരത്തില്‍ മുങ്ങിക്കുളിച്ചവര്‍ക്ക് മാത്രം ബോധ്യമാകുന്ന അനുഭൂതി.

Comments

Popular Posts