ബാലാവന്ദനം



ഹൃദയകമലത്തിലര്‍ദ്ധപദ്മാസനത
്തില്‍ 
പുസ്തകജപമാലകള്‍ക്കൊപ്പംമോഹ
നറുപുഞ്ചിരിപൊഴിച്ഛഭയവരമുദ്രകളാല്‍
അറിവായ്‌തെളിയുമാബാലപ്പെണ്‍കൊടി
ക്കടിയന്റെ അകതാരിലാത്മപ്രണാമം.
കരുണപൊഴിച്ചോരാമന്ദഹാസത്തില്‍
അലിയാത്തകഠോരഹൃദയങ്ങളുണ്ടോ?
പുല്കിടട്ടെയാ മൃദുപാദാരവിന്ദങ്ങള്‍
ലോകമോഹമായതന്‍നടനപദങ്ങള്‍
ആ വിരലുകള്‍ കൈ ചേര്‍ത്തു നടക്കുകില്‍
ഭയം പോലും ഭയക്കും,ചൊല്ലാം നിസംശയം.

Comments