സ്കന്ദഗീതം
സ്വാമിക്കു പ്രണവത്തെ നാലായ്‌പ്പിരിച്ചോതിയോന്‍
സ്വാമിനാഥന്‍ ഷണ്മുഖന്‍ ശരവണഭവനാം കുമാരന്‍
തിരുവിടത്തിന്‍ അധിപന്‍ ഗിരിമുകളില്‍ വസിപ്പവന്‍
സ്കന്ദനിവനെന്‍ മനക്കണ്ണിലാടിക്കളിക്കും വേലവന്‍
കരിമുഖഗണനാഥസോദരന്‍ കുക്കുടധ്വജന്‍ ഗുഹന്‍
വര്‍ണ്ണ മയിലേറി വിളയാടിടും വള്ളീമണാളന്‍
ഈരേഴുപതിനാലിലും മന്ത്രമാത്രയായവന്‍ പരന്‍
ശിവമായ് സ്വയംവിളങ്ങിടും ബാലസുബ്രഹ്മണ്യന്‍
ഹരിച്ചിടും സംസാരദുഖത്തെ ഹരഹര ജപിക്കുകില്‍
നേര്‍വഴി കാട്ടിടും ദേവസേനാധിപനാം കദംബന്‍
സ്മരിച്ചിടൂ മനത്തിലിന്നാകോമളബാലരൂപത്തെ
ധരിച്ചിടിന്നു നിസംശയം വേദാന്തസാരമഖിലവും
എകമാം സദ്‌വസ്തു മായയാല്‍ ലോകമായ് കാണവേ,
കണ്ടതീ ബാലനെ തന്നെയല്ലോ അറിഞ്ഞില്ലഹന്തയാല്‍.
മാറ്റുനീയെന്നഹന്തയെ, കാട്ടിടുണ്‍മയെ വടിവേലവാ
എന്‍ ഗുരുവരര്‍ക്ക് പൊരുളരുളിയോരന്‍പാമറിവേ
Comments