വീണ്ടും എന്റെ സൂര്യകാന്തിക്ക്
പത്തു വര്‍ഷങ്ങള്‍ക്കു
മുന്‍പ് ഞാന്‍ നിന്നെക്കുറിച്ചു ആദ്യമായി എഴുതി.
എന്റെ വാക്കുകള്‍ക്ക്
കവിതയുടെ നിറം ചാര്‍ത്തിയത് നീയാണ്.
എന്ത്
കൊണ്ടെന്നറിയില്ല വീണ്ടും നിന്നെക്കുറിച്ചു എഴുതണം എന്ന് തോന്നി.
എവിടെയോ എപ്പോഴോ
നഷ്ടപ്പെട്ടുപോയ ആ സൗഹൃദം ഇപ്പോഴും എന്നെ വേദനിപ്പിക്കുന്നു.
കൈകാലുകളില്‍
നീന്തി ഞാന്‍ നിന്റെ ചാരത്തിരുന്ന നേരമുണ്ടായിരുന്നു.
പക്ഷെ നീ
പെട്ടെന്ന് കൊഴിഞ്ഞു വീണു; ഒരു മുന്നറിയിപ്പും നല്‍കാതെ.
ഭൂമിയില്‍ വന്നു
വീണ നേരവും നീ മണ്ണിനു ചുംബനം നല്കി.
ഭൂമിദേവി ഭാഗ്യവതി തന്നെ; നിന്റെ അനുഗ്രഹം ലഭിച്ചുവല്ലോ.
ആകാശ സൂര്യന്റെ കിരണങ്ങള്‍ നിന്റെ ശോഭ
കുറച്ചിരുന്നില്ല
ഭൂമിയിലെ സൂര്യന്‍ നീ തന്നെ.
ഒരിക്കല്‍ ഞാന്‍ നിന്നെ എന്റെ ആത്മപ്രകാശം
എന്ന് വിളിച്ചു.
ഞാന്‍ എഴുതിയ വരികള്‍ ഇന്നെവിടെയോക്കെയോ വീണു
ചിതറിക്കിടക്കുന്നു.
ഒന്നും എന്റെ ഓര്‍മയില്‍ ഇല്ല. നിന്റെ ചിരിക്കുന്ന മുഖം മാത്രം.
അതൊരിക്കലും മായാത്ത ചുവര്‍ചിത്രം പോലെ എന്റെയുള്ളില്‍ തെളിഞ്ഞിരിക്കുന്നു.
ആകാശഗംഗയില്‍ അനേകം കൂട്ടുകാരോടൊപ്പം നീ ഉലാത്തുമ്പോള്‍
ഭൂമിയിലെ ചുവന്ന കാടുകളില്‍ നിന്റെ പ്രകാശം പരക്കട്ടെ.
നിന്റെ ഇതളുകള്‍ എന്റെ ഹൃദയത്തില്‍ ഉണ്ടായ മുറിവുകളെ ഒപ്പിയെടുത്തിരുന്നു.
പുതിയ മുറിവുകള്‍ ഉണങ്ങാതെ ജീര്‍ണ്ണിച്ചു കൊണ്ടേയിരിക്കുന്നു
..
ദൂരെയിരുന്നു നീ എന്നെ കാണുന്നുണ്ടെന്ന്
എനിക്കറിയാം.
എന്നിലെക്കെത്താനുള്ള ദൂരം അനുദിനം വര്‍ധിക്കുന്നു.
അതോ ഞാന്‍ അകന്നു പോകുകയാണോ? അറിയില്ല
ഒന്ന് മാത്രം അറിയാം; നീയെന്റെ പ്രിയപ്പെട്ട
സൂര്യകാന്തിയാണെന്ന്.
ഒരിക്കലും വാടാത്ത സ്വര്‍ണ്ണ നിറമുള്ള സൂര്യകാന്തി.
Comments
aennalum aaranu aa sooryakanthi?
last 7 lines holds true...