ചുവപ്പ്
ബാലാര്‍ക്ക ശോഭയേറും മുഖം ചുവപ്പ്, അമ്മയുടെ പട്ടുടയാട തന്‍ നിറവും ചുവപ്പ് .
എന്നുള്ളില്‍ കനലായെരിയും നൊമ്പരത്തില്‍ ചിന്നിചിതറുന്ന വര്‍ണവും ഈ ചുവപ്പ് .
എന്‍ നെറ്റിയില്‍ തൊട്ട കുംകുമത്തിന്‍ നിറം സപ്തവര്‍ണങ്ങളില്‍ അന്ത്യമാകും ചുവപ്പ് .
കാലത്തിലന്തരിച്ചീടും മനുഷ്യനെ കാണാ മറയത്തെക്കെരിച്ചിടും അഗ്നിയും ചുവപ്പ്
ഒന്നാണ് നാമിന്നു പലതല്ലെന്നോതിടും അറിവിനും നിറം ചെന്ച്ചുവപ്പ്.
നിറയട്ടെ വിരിയട്ടെ ഓരോ മനസ്സിലും പനിനീരിന്‍ സ്നേഹച്ചുവപ്പ്.
Comments