തലക്കെട്ട് എന്ത് കൊടുക്കണം എന്നറിയില്ല
എഴുതുവാന്‍ കൊതിച്ച കൈവിരലുകളില്‍ ഭയത്തിന്റെ വിങ്ങലുകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഒന്ന് പിന്‍വലിഞ്ഞു. മനസ്സിന് അപ്പോഴും എഴുതണം എന്ന ഒരേ ഒരു വാശി. അങ്ങനെ എഴുതാന്‍ തുടങ്ങി. കണ്ണില്പ്പെട്ടതും കാതറിഞ്ഞതും പേനയിലൂടെ പുറത്തു വരാന്‍ ഞാന്‍ ആശിച്ചു. എങ്കിലും വിരലുകള്‍ വിങ്ങിപ്പോട്ടിയതിനാല്‍ അത് സാധിച്ചില്ല. വേദനയുടെ രക്തത്തുള്ളികള്‍ വാക്കുകളാകാന്‍ മോഹിചെങ്കിലും കണ്ണുനീര്‍ത്തുള്ളികള്‍ അത് തടഞ്ഞു. ശൂന്യമായ മനസ്സിന്റെ മൃദുലതാളം ഹൃദയമിടിപ്പിനെക്കള്‍ വേഗത്തിലായിരുന്നു. ആരോ മൊഴിഞ്ഞ പഴങ്കഥയിലെ നിര്‍വികാരനായ ബാലകനാണോ ഞാന്‍ എന്നെനിക്കു തോന്നി. കടലിന്റെ ഇരമ്ബലിനു ദുഖത്തിന്റെ ശബ്ദമോ അതോ വീരരസത്തിന്റെ മുദ്രയോ എന്ന് തിരിച്ചറിയാത്ത വിധം മനസ്സ് കലുഷിതമായിരുന്നു . ആ കാലുഷ്യത്തില്‍ തിരയും നുരയുമായ് കണ്ണീരിന്റെ അകമ്പടി കൂടി ആയപ്പോള്‍ തിരിച്ചറിവിന്റെ വിവേകം നഷ്ടപ്പെട്ടത് പോലെ. വിചാരത്തിന്റെ സൂര്യരശ്മികള്‍ കണ്ണീര്കടലില്‍ മുങ്ങിമറയുമ്പോള്‍ വികാരത്തിന്റെ അന്ധകാരം വ്യാപിക്കുന്നു. ആ അന്ധകാരത്തില്‍ ചിന്താശേഷി നഷ്ടപ്പെട്ട് ഉഴറുമ്പോള്‍ താങ്ങായി വഴികാട്ടിയായി ഒരു ചന്ദ്രബിംബം തെളിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു.
പൂക്കള്‍ എല്ലാവര്ക്കും ഇഷ്ടമാണ്. അത് കാണുന്നവന്റെ കണ്ണിനെ എന്ന പോലെ മനസ്സിനെയും നിശബ്ദമായി ആശ്വസിപ്പിക്കുന്നു . ആ പൂവിന്റെ നൈര്‍മല്യവും സൗന്ദര്യവും ഏതൊരുവന്റെയും ഉള്ളിനെ ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയില്‍ പ്രവേശിപ്പിക്കുന്നു. ഇളംവെയിലില്‍ വാടാതെ ശോഭിക്കാന്‍ കൈകൊണ്ടു മറക്കുന്ന നിമിഷം താന്‍ സംരക്ഷിക്കപെടുന്നു എന്ന് ആ പുഷ്പത്തിന് തോന്നാം. എന്നാല്‍ തന്നെ സംരക്ഷിച്ച ആ കൈ കൊണ്ട് തന്നെ ഇതളുകള്‍ നുള്ളുമ്പോള്‍ കണ്ണീരും രക്തവും കലര്‍ന്ന ജലകണങ്ങള്‍ ഭൂമിയില്‍ പതിക്കുന്നത് ആരും കാണുന്നില്ല.

Comments